KeralaLatest NewsNews

വിഷയം ജൻഡർ പൊളിറ്റിക്സ്, വെള്ളത്തുണിയുടെ മറവിൽ ക്ലാസ്: ഉഫ്ഫ്ഫ്… ശരിക്കും തീ തന്നെ! – എന്തിനാ പഠിക്കുന്നതെന്ന് വിമർശനം

ജൻഡർ പൊളിറ്റിക്സ് വിഷയത്തിൽ തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ സംഘപ്പിച്ച പ്രോഗ്രാമിനെതിരെ രൂക്ഷ വിമർശനം. ഒരു വെള്ളത്തുണി മറച്ചാണ് പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളെ ഇരുത്തിയത്. തുണിമറച്ച് രണ്ട് വശങ്ങളിലായിട്ടായിരുന്നു വിദ്യാർത്ഥികൾ ഇരുന്നിരുന്നത്. ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിമർശനവുമായി ഡോ. ഷിംന അസീസ്. ഇത്തരം ആശയമൊക്കെ ആമാശയത്തിലേക്ക് തള്ളിത്തരാൻ വന്ന വിവരക്കേടുകളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് പരിഹസിച്ച ഷിംന, ഇത്തരം കാര്യങ്ങൾ കേൾക്കാൻ ഇരുന്ന് കൊടുത്ത ഭാവി ഡോക്ടർമാരെ വിമർശിക്കുന്നു.

‘പ്രസംഗിക്കുന്ന ആൾക്ക് എല്ലാരേം കാണണം, പക്ഷേങ്കില് എന്നും ഒരേ ക്ലാസിൽ ഒരുമിച്ചിരിന്ന് പഠിക്കുന്ന കുട്ടികൾക്കിടയിൽ തുണി ഒണക്കാനിട്ട മറവ് വേണം എന്നൊരു പ്രത്യേക തരം ക്ലാസ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ കുട്ടികൾക്കായി സംഘടിപ്പിച്ചതിന്റെ ഫോട്ടോ കണ്ട് ബോധിച്ച്. അതും ജെൻഡർ വിഷയത്തിലോ മറ്റോ ആരുന്നത്രെ, ഉഫ്ഫ്ഫ് ശരിക്കും തീ തന്നെ..!! ഈ ആശയമൊക്കെ ആമാശയത്തിലേക്ക് തള്ളിത്തരാൻ വന്ന വിവരക്കേടുകളോട് പറഞ്ഞിട്ട് കാര്യമൊന്നുമുണ്ടാവില്ല… എനിക്ക് ചോദിക്കാനുള്ളത് ചെന്നിരുന്ന് കൊടുത്ത ഭാവി ഡോക്ടർ വാഗ്ദാനങ്ങളോടാണ്, നിങ്ങളൊക്കെ സത്യത്തിൽ എന്തിനാ പഠിക്കുന്നത്…!!!’, ഷിംന അസീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button