USALatest NewsNewsInternational

ആകാശത്തിന് പച്ച നിറം: ഞെട്ടലോടെ ജനം, ദൃശ്യങ്ങൾ വൈറൽ

ശക്തമായ കൊടുങ്കാറ്റ് കടന്ന് പോയതിന് പിന്നാലെയായിരുന്നു ഈ അത്ഭുത മാറ്റം

ചൈനയിലെ തുറമുഖ നഗരമായ സൂഷാനിൽ ആകാശം ചുവപ്പ് നിറത്തിലായത് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇപ്പോൾ ജനത്തെ അമ്പരപ്പിച്ചിരിക്കുന്നത് പച്ച നിറത്തിലുള്ള ആകാശമാണ്. അമേരിക്കയിലെ സൗത്ത് ദാകോട്ടയിലാണ് വിചിത്രമായ ഈ സംഭവമുണ്ടായത്.

ശക്തമായ കൊടുങ്കാറ്റ് കടന്ന് പോയതിന് പിന്നാലെയായിരുന്നു ഈ അത്ഭുത മാറ്റം. ദിവസങ്ങള്‍ക്ക് മുന്‍പ് കൊടുങ്കാറ്റ് ഉണ്ടായതിന് തൊട്ടു പിന്നാലെ ആലിപ്പഴം വീഴുകയും ശക്തമായ മഴയുണ്ടാകുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ്, ഭയാനകമായ രീതിയിൽ ആകാശത്ത് പച്ച നിറം വ്യാപിച്ചത്. ഇത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി.

read also: പറന്നുയരാൻ ഇനി ആഴ്ചകൾ മാത്രം, ആകാശ എയറിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു

സൗത്ത് ഡക്കോട്ട ഹബ്ബിലെ സിയൂക്‌സ് വെള്ളച്ചാട്ടത്തിനടുത്ത് ഉച്ചകഴിഞ്ഞ് മണിക്കൂറുകളോളം ഈ നിറം കാണപ്പെട്ടു. മേഘാവൃതമായ ആകാശം ഏതാണ്ട് ഫോട്ടോസിന്തറ്റിക് നിറം പകരുന്ന വിചിത്രമായ പ്രതിഭാസമായിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പ്രതിഭാസത്തിന്റെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററില്‍ നിമിഷ നേരം കൊണ്ട് വൈറലായി.

shortlink

Post Your Comments


Back to top button