
തൃശ്ശൂർ: കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ തൃശൂർ പോക്സോ കോടതിയിൽ ഹാജരാക്കി. ശ്രീജിത്ത് രവിയ്ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം നൽകിയാൽ കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാകുമെന്നും സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രതി മുൻപും സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇതാദ്യമായല്ല ഇത്തരമൊരു കുറ്റം ചെയ്യുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷയിൽ തൃശൂര്‍ സിജെഎം കോടതിയില്‍ വാദം പൂർത്തിയായി.
അതേസമയം ശ്രീജിത്ത് രവി രോഗിയെന്നാണ് പ്രതി ഭാഗത്തിന്റെ വാദം. രോഗം മൂലമാണ് ഇത്തരത്തിൽ ഒരു കുറ്റം ചെയ്തതെന്നും കൂടുതൽ ചികിത്സ തേടേണ്ടതുണ്ടെന്നും പ്രതിഭാഗം പറഞ്ഞു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. നടന് സൈക്കോതെറപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് പ്രതിഭാഗം പറഞ്ഞു. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞത്.
Also Read:വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ പോലീസിന്റെ അന്വേഷണ മികവാണ് ശ്രീജിത്ത് രവിയെ കുടുക്കിയത്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പാർക്കിന് സമീപമെത്തിയ ഇയാൾ കുട്ടികളോട് പരസ്യ നഗ്നതാ പ്രദർശനവും നടത്തുകയായിരുന്നു. സെൽഫി എടുക്കാനും ശ്രമിച്ചു. ഇതിന് ശേഷം കാറോടിച്ച് അതിവേഗതയിൽ പോയി. ജൂലൈ നാലിനായിരുന്നു സംഭവം. പോലീസ് പരാതി കിട്ടിയതോടെ സിസിടിവി പരിശോധന തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ നടന് കുരുക്കായി.
കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരമാണ് ശ്രീജിത്ത് രവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വിഗ് വച്ച് ആളെ തിരിച്ചറിയാതെയുള്ള കുതന്ത്രങ്ങളും ശ്രീജിത്ത് രവി പുറത്തെടുക്കാറുണ്ട്. പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനവും അവരെ കൂടെ കിട്ടുന്ന വിധത്തിൽ സെൽഫി എടുക്കുന്നതും ശ്രീജിത്ത് രവിയുടെ ഹോബിയാണെന്നാണ് സൂചന. ശ്രീജിത്ത് രവിക്ക് ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. മുൻപും സമാനമായ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Post Your Comments