Latest NewsNewsIndiaBusiness

മുന്നേറ്റത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

നിഫ്റ്റി 43 പോയിന്റ് ഉയർന്ന് 16,133 ൽ വ്യാപാരം അവസാനിപ്പിച്ചു

ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ മൂന്നാം ദിനമാണ് ഓഹരിയിൽ വിപണി നേട്ടം കൈവരിക്കുന്നത്. ഇന്നത്തെ കണക്കുകൾ പ്രകാരം, സെൻസെക്സ് 0.8 ശതമാനവും നിഫ്റ്റി 0.89 ശതമാനവുമാണ് ഉയർന്നത്. സെൻസെക്സ് 427.5 പോയിന്റ് ഉയർന്ന് 54,178.5 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 43 പോയിന്റ് ഉയർന്ന് 16,133 ൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റിയിൽ ഇന്ന് ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടൈറ്റൻ കമ്പനി, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ലാർസൻ ആന്റ് ട്രൂബോ എന്നീ കമ്പനികളാണ് നേട്ടം കൈവരിച്ചത്. അതേസമയം, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല, ഭാരതി എയർടെൽ, നെസ്‌ലെ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read: കനത്ത മഴ തുടരുന്നു: കോഴിക്കോട്ട് 20 വീടുകള്‍ തകര്‍ന്നു

ഇന്ന് ഏകദേശം 2,201 ഓഹരികൾ മുന്നേറുകയും, 1,013 ഓഹരികൾ ഇടിഞ്ഞും, 146 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button