Latest NewsIndia

യൂസഫിന്റെ മകളുടെ വിവാഹത്തിന് 1 ലക്ഷം, മരുന്നിനത്തിൽ ഒന്നര ലക്ഷം വേറെയും: നൂപുർ വിഷയത്തിൽ ഉറ്റചങ്ങാതി ഘാതകനായി

അമരാവതി: രാജ്യത്തെ നടുക്കിയ കൊലപാതകങ്ങളായിരുന്നു അമരാവതിയിലും ഉദയ്പൂരിലും നടന്നത്. അമരാവതിയിൽ ഉമേഷ് കോലെയെന്ന മരുന്നുകടക്കാരൻ വീട്ടിലേക്കുള്ള യാത്രാ മധ്യേ കൊല്ലപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേർ തടഞ്ഞ് നിർത്തി കഴുത്തിൽ ആഞ്ഞ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തി​ന്റെ ദൃശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആദ്യം ഇദ്ദേഹത്തിന്റെ കൊലപാതകം മോഷ്ടാക്കൾ ചെയ്തതാണെന്നായിരുന്നു കരുതിയിരുന്നത്. അതായിരുന്നു പൊലീസ് ഭാഷ്യവും.

സംഭവം 12 ദിവസം അന്വേഷിച്ചു. 7 പേരെ പിടികൂടി. എന്നാൽ കേസിന്‍റെ ഗതി മാറ്റിയത് ഉദയ്പൂർ സംഭവമായിരുന്നു. നബി വിരുധ പ്രസ്താവന നടത്തിയ ബിജെപി നേതാവ് നുപുർ ശ‍ർമ്മയെ അനുകൂലിച്ച് വാട്സ് ആപ്പിൽ സന്ദേശമയച്ച തയ്യൽകടക്കാര​ന്റെ കൊല. വാട്സ് ആപ്പിൽ സന്ദേശമയച്ചതാണത്രേ കൊലപാതകത്തിന് പ്രതികളെ പ്രേരിപ്പിച്ചത്. ഈ സംഭവത്തോടെ അമരാവതിയിലെ കൊലപാതകത്തിന് പിന്നിലും ഇതേ കാരണമെന്ന് പലരും പറഞ്ഞ് തുടങ്ങി. വിവരം നാടാകെ ചർച്ചചെയ്യപ്പെട്ടതോടെ ബിജെപി പൊലീസിനെ സമീപിച്ചു.

പൊലീസ് കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ചെന്ന് അമരാവതി എംപി നവനീത് റാണെ ആരോപിച്ചു. കേസ് കേന്ദ്രം എൻഐഎയ്ക്ക് വിട്ടു. പിന്നാലെ, പൊലീസും മുൻ നിലപാട് മാറ്റി അത് സത്യമാണെന്ന് സമ്മതിച്ചു. വർഗീയ ലഹള ഉണ്ടാവാതിരിക്കാനാണത്രെ ഇത് മറച്ചു വെച്ചത്. കൊലപാതകം നുപൂർ ശർമ്മയെ അനുകൂലിച്ച് വാട്സ് ആപ്പ് സന്ദേശമയച്ചതിന്‍റെ പ്രതികാരമാണെന്നും അവർ സമ്മതിച്ചു.

ബ്ലാക് ഫ്രീഡം എന്നായിരുന്നു ആ വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേര്. നാട്ടിലെ പലരുമുണ്ടായിരുന്നു. അതിൽ ഒരാൾ യൂസഫ് ഖാൻ എന്ന ആളാണ്. സ്ഥലത്തെ ഒരു വെറ്റിനേറിയനാണ് ഇയാൾ. ഉമേഷ് കോലെയുടെ സഹോദരൻ പറഞ്ഞതനുസരിച്ച് 2006 മുതലുള്ള പരിചയം. മൂന്ന് മാസം മുൻപ് ഒന്നര ലക്ഷത്തിന്‍റെ മരുന്ന് പണം വാങ്ങാതെ കടമായി ഉമേഷ് നൽകിയിരുന്നു. യൂസഫിന്‍റെ മകളുടെ കല്ല്യാണം നടത്താൻ ഒരു ലക്ഷം വേറെ നൽകിയെന്നും ഉമേഷിന്‍റെ മകൻ സാകേത് പറഞ്ഞു. പണം കൊണ്ട് തൂക്കി നോക്കാനാകാത്ത ആത്മ ബന്ധം ഇരുവർക്കുമിടയിലുണ്ടായിരുന്നു.

എന്നാൽ, നൂപുറിനെ അനുകൂലിച്ചു പോസ്റ്റ് ഇട്ടതോടെ ആത്മബന്ധമെല്ലാം യൂസഫ് അവിടെ അവസാനിപ്പിച്ചു. സ്ക്രീൻ ഷോട്ട് തീവ്ര നിലപാടുകാരായ ചിലർക്ക് യൂസഫ് അയച്ച് കൊടുത്തു. അതിലൊരാളാണ് അമരാവതിയിൽ ഒരു എൻജിഒ നടത്തുന്ന ഇർഫാൻ ഖാൻ. ഉമേഷിനെ കൊന്ന് പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ചത് ഇർഫാൻ ഖാനാണ്. പതിനായിരം രൂപയ്ക്ക് കൊട്ടേഷൻ കൊടുത്തു. രണ്ട് പേർ അത് ഏറ്റെടുത്തു. ആ ജൂൺ 21ന് കൊലപാതകം നടത്തി. ആഴത്തിലുള്ള മുറിവാണ് മരണകാരണം. എട്ട് സെന്‍റീമീറ്ററിലധികം ആഴത്തിൽ കഴുത്തിൽ കത്തി കുത്തിയിറങ്ങിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button