Latest NewsNewsTechnology

ലോക്ക്ഡൗൺ മോഡ് തകർക്കുന്നവർക്ക് 20 ദശലക്ഷം ഡോളർ, പുതിയ പ്രഖ്യാപനവുമായി ആപ്പിൾ

ലോക്ക്ഡൗൺ മോഡിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്

ആപ്പിൾ പുതുതായി അവതരിപ്പിച്ച സുരക്ഷാ ഫീച്ചർ തകർക്കുന്നവർക്ക് 2 ദശലക്ഷം ഡോളറിന്റെ സമ്മാനത്തുക പ്രഖ്യാപിച്ചു. സുരക്ഷാ ഫീച്ചറായ ലോക്ക്ഡൗൺ മോഡ് (Lockdown mode) തകർക്കുന്ന ഹാക്കർമാർക്കാണ് വമ്പൻ തുക നൽകാൻ ആപ്പിൾ തീരുമാനിച്ചിട്ടുള്ളത്. സമ്മാനത്തുകയ്ക്ക് പുറമേ, ഹാക്കർമാരുടെ പ്രവർത്തനങ്ങൾ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സംഘടനകൾക്ക് 10 ദശലക്ഷം ഡോളറും നൽകും.

ലോക്ക്ഡൗൺ മോഡിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മോഡിൽ എസ്എംഎസിലെ ലിങ്ക് പ്രിവ്യൂകൾ പ്രദർശിപ്പിക്കില്ല. കൂടാതെ, ചിത്രങ്ങൾ ഒഴികെയുള്ള അറ്റാച്ച്മെന്റുകൾ ബ്ലോക്ക് ചെയ്യുകയും, ചില ജാവാ സ്ക്രിപ്റ്റ് ഫീച്ചറുകൾ പ്രവർത്തനരഹിതവും ആക്കും. റിപ്പോർട്ടുകൾ പ്രകാരം, ഐഒഎസ് 16 ലാണ് ലോക്ക്ഡൗൺ മോഡ് ഉൾപ്പെടുത്തുക.

Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,592 കേസുകൾ

ലോക്ക്ഡൗൺ മോഡിൽ, ഫോൺ ലോക്ക് ചെയ്തിരിക്കുമ്പോൾ വയേഡ് കണക്ഷനുകൾ സ്വീകരിക്കില്ല. കൂടാതെ, കോൺഫിഗറേഷൻ പ്രൊഫൈൽ ഇൻസ്റ്റാൾ ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button