Latest NewsNewsInternational

ബാറില്‍ വെടിവെയ്പ്പ് : 15 മരണം

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ബാറില്‍ ഉണ്ടായ കൂട്ടവെടിവെയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ജോഹന്നാസ്ബര്‍ഗിലെ സോവെറ്റോ ടൗണ്‍ഷിപ്പിലെ ബാറിലാണ് വെടിവെയ്പ്പുണ്ടായത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മിനി ബസ് ടാക്സിയിലെത്തിയ അജ്ഞാത സംഘം ബാറില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Read Also: സാമ്പ്രാണിക്കോടി തുരുത്തിൽ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് താത്കാലിക വിലക്ക്

12 പേര്‍ തല്‍ക്ഷണം മരിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രതിവര്‍ഷം 20,000 പേര്‍ കൊല്ലപ്പെടുന്ന ലോകത്തിലെ ഏറ്റവും അക്രമാസക്തമായ രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക, ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ കൊലപാതക നിരക്കുകളില്‍ ഒന്നാണിത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button