Latest NewsNewsInternationalGulfQatar

ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 3 ലോഞ്ചുകൾ ആരംഭിച്ച് ഖത്തർ എയർവേയ്‌സ്

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 3 പുതിയ ലോഞ്ചുകൾ ആരംഭിച്ച് ഖത്തർ എയർവേയ്‌സ്. പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ 3 ലോഞ്ചുകളാണ് തുറന്നത്. ഖത്തർ എയർവേയ്സിന്റെ പ്രിവിലേജ് ക്ലബിലെ പ്ലാറ്റിനം, ഗോൾഡ്, സിൽവൽ ലോയൽറ്റി അംഗങ്ങൾക്കും വൺവേൾഡ് അലയൻസ് എമറാൾഡ്, സഫയർ കാർഡ് ഉടമകൾക്കുമായാണ് ലോഞ്ചുകൾ ആരംഭിച്ചത്.

Read Also: കൂറുമാറ്റ വിവാദങ്ങൾക്കൊടുവിൽ ഗോവ എം.എൽ.എ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്

യാത്രക്കാർക്ക് വിശ്രമിക്കാനും രാജ്യാന്തര രുചി വൈവിധ്യങ്ങൾ ആസ്വദിക്കാനുമുള്ള ആഢംബര സൗകര്യങ്ങളാണ് ലോഞ്ചുകളിൽ സജ്ജമാക്കിയിട്ടുള്ളത്. കുടുംബത്തോടൊത്ത് യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് അടുത്ത വിമാനത്തിന്റെ സമയം വരെ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ലോഞ്ചുകൾ പ്രയോജനപ്പെടുത്താം.

ലോകകപ്പിനായി ഖത്തറിലേക്ക് എത്തുന്ന ഖത്തർ എയർവേയ്സിന്റെ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്കും വൺവേൾഡ് അലയൻസ് അംഗങ്ങൾക്കും പുതിയ ലോഞ്ചുകൾ പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: കൂറുമാറ്റ വിവാദങ്ങൾക്കൊടുവിൽ ഗോവ എം.എൽ.എ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button