Latest NewsKeralaNews

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

 

തിരുവനന്തപുരം : ആഴിമലയില്‍ യുവാവിനെ കാണാതായതില്‍ ദുരൂഹത. നരുവാമൂട് സ്വദേശി കിരണിനെയാണ് കാണാതായത്. പെണ്‍സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ കിരണ്‍ കടലില്‍ വീണുവെന്നാണ് സംശയം. അതേസമയം, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കിരണിനെ തട്ടിക്കൊണ്ട് പോയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കിരണിന്റെ ചെരുപ്പ് പ്രദേശത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കടലില്‍ പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനാണ് കിരണും സുഹൃത്തുക്കളും ആഴിമലയില്‍ എത്തിയത്. എന്നാല്‍, വിവരമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന്, പോലീസില്‍ ഹാജരാക്കണമെന്ന് പറഞ്ഞ് കിരണിനെ ബൈക്കില്‍ കൂട്ടിക്കൊണ്ട് പോയി. ഇതിന് പിന്നാലെയാണ് കിരണിനെ കാണാതായത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കിരണിനെ തട്ടിക്കൊണ്ട് പോയിട്ടുണ്ടാകും എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അവരോടൊപ്പമാണ് കിരണിനെ അവസാനം കണ്ടത് എന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ബൈക്കില്‍ യാത്രചെയ്യവേ കിരണ്‍ വാഹനത്തില്‍ നിന്നും ചാടിയിറങ്ങിയ ശേഷം ഓടിപ്പോയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.

അതേസമയം, ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഒരാള്‍ കടലിന് സമീപത്ത് നില്‍ക്കുന്നത് കണ്ടതായും കടലില്‍ വീണോയെന്ന് സംശയമുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കടലില്‍ തിരച്ചില്‍ ആരംഭിച്ചത്. സുഹൃത്തുക്കളുടേയും പെണ്‍കുട്ടിയുടെ കുടുംബത്തിന്റേയും മൊഴിയില്‍ വ്യക്തത വരാത്ത സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button