Latest NewsNewsIndia

നിയമസഭാ മന്ദിര ശതാബ്ദി സ്തംഭ അനാഛാദനം: പ്രധാനമന്ത്രി ബിഹാറിലേക്ക്

40 അടി ഉയരമുള്ള ശതാബ്ദി സ്തംഭം മൂന്നു കോടി രൂപ ചെലവിലാണു നിർമ്മിച്ചിട്ടുള്ളത്.

പാട്ന: പ്രധാനമന്ത്രി ഇന്ന് ബിഹാറിലേക്ക്. നിയമസഭാ മന്ദിര ശതാബ്ദി സ്തംഭ അനാഛാദനം പ്രധാനമന്ത്രി നിർവഹിക്കും. നിയമസഭാ മന്ദിര ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്ന മോദി, ശതാബ്ദി സ്മൃതി ഉദ്യാന ഉദ്ഘാടനവും നിയമസഭാ മ്യൂസിയത്തിന്റെയും അതിത്ഥി മന്ദിരത്തിന്റെയും ശിലാസ്ഥാപനവും നിർവഹിക്കും.

ബീഹാർ ഗവർണർ ഫാഗു ചൗഹാൻ, നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹ, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ്, നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവരും പരിപാടിയിൽ പങ്കെടുക്കും

Read Also: ചൈനയില്‍ വീണ്ടും കൊറോണ പിടിമുറുക്കുന്നു: അതി വ്യാപന വൈറസാണെന്ന് വിദഗ്ധര്‍

40 അടി ഉയരമുള്ള ശതാബ്ദി സ്തംഭം മൂന്നു കോടി രൂപ ചെലവിലാണു നിർമ്മിച്ചിട്ടുള്ളത്. ബിഹാറിന്റെ പ്രതീകമായ ബോധിവൃക്ഷമാണ് സ്തംഭത്തിനു മുകളിൽ. ബ്രിട്ടിഷ് ഭരണകാലത്ത് കൗൺസിൽ ചേംബറായിരുന്ന മന്ദിരമാണ് പിന്നീട് നിയമസഭാ മന്ദിരമായത്. ബിഹാർ – ഒഡീഷ പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിൽ സമ്മേളിച്ചിരുന്നത് കൗൺസിൽ ചേംബറിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button