Latest NewsNewsLife StyleHealth & Fitness

ഉറക്കം അധികമായാൽ സംഭവിക്കുന്നത്

ക്ഷീണം തീര്‍ക്കാന്‍ ഒരു ദിവസം മുഴുവന്‍ ഉറങ്ങിതീര്‍ക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാൽ, ഇത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ആവശ്യത്തിലധികം ഉറങ്ങുന്നത് പക്ഷാഘാതം വരുത്തുമത്രേ. മുതിര്‍ന്ന ഒരു വ്യക്തി തടസ്സം കൂടാതെ എട്ടുമണിക്കൂറെങ്കിലും ഉറങ്ങേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍, അധികമായാല്‍ ഉറക്കവും അനാരോഗ്യകരമാണ് എന്നാണ് ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

അരമണിക്കൂര്‍ വരെ ഉച്ചയ്ക്ക് ഒന്നു മയങ്ങുന്നവരെ അപേക്ഷിച്ച് ഒന്നര മണിക്കൂറില്‍ അധികം ഉച്ചയുറക്കം ശീലമാക്കിയവര്‍ക്ക് പിന്നീട് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 25 ശതമാനം കൂടുതല്‍ ആണ്. ഉച്ചയ്ക്ക് ഉറങ്ങാത്തവര്‍ക്ക് ചെറുമയക്കം ശീലമാക്കിയവരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത തീരെയില്ല എന്നു പഠനത്തില്‍ പറയുന്നു.

Read Also : ഡി.വൈ.എഫ്.ഐ നേതാവ് വഞ്ചിയൂർ വിഷ്ണുവിന്റെ കൊലപാതകം: ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

ദീര്‍ഘനേരം മയങ്ങുന്നവര്‍ക്കും രാത്രി കൂടുതല്‍ ഉറങ്ങുന്നവര്‍ക്കും കൊളസ്‌ട്രോളിന്റെ അളവില്‍ മാറ്റം വരുകയും അരവണ്ണം കൂടുകയും ചെയ്യും. ഇവ രണ്ടും പക്ഷാഘാതത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. കൂടുതല്‍ സമയം ഉച്ചയ്ക്കും രാത്രിയിലും ഉറങ്ങുന്നത് ഒട്ടും ആക്ടീവ് അല്ലാത്ത ജീവിത ശൈലിയാണ് സൂചിപ്പിക്കുന്നത്. ഇത് പക്ഷാഘാത സാധ്യത കൂട്ടും. പഠനത്തിനു നേതൃത്വം നല്‍കിയ ചൈനയിലെ ഹുവാഷോങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകയായ ഷിസിയാവോമിനാങ് പറയുന്നു.

ശരാശരി 63 വയസുള്ള 31750 പേരിലാണ് പഠനം നടത്തിയത്. പഠനം തുടങ്ങുമ്പോള്‍ ഇവരിലാര്‍ക്കും പക്ഷാഘാതം മുന്‍പ് വന്നിട്ടുണ്ടായിരുന്നില്ല. ആറുവര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ 1557 പേര്‍ക്ക് പക്ഷാഘാതം വന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button