Latest NewsKeralaNews

ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ: അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ പ്രതിപക്ഷം നോട്ടീസ് നല്‍കും

 

തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ പ്രതിപക്ഷം നിയമസഭയിലുന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം സഭയിലെത്തിക്കാനാണ് നീക്കം. മണ്ണാർക്കാട് എം.എൽ.എ എൻ ഷംസുദ്ദീനാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ചോദ്യോത്തരവേളയിൽ ഇന്ന് ഗതാഗത മന്ത്രി ആന്റണി രാജു, കായിക മന്ത്രി വി അബ്ദുറഹ്മാൻ, കൃഷിമന്ത്രിക്ക് പകരം റവന്യൂമന്ത്രി ആർ. രാജൻ എന്നിവർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയും. കൊച്ചിയിലെ ടൂറിസം ആക്ഷൻ പ്ലാൻ സംബന്ധിച്ച് ടി.ജെ വിനോദും വിശ്വകർമ വിഭാഗത്തിൻ്റെ ആനുകൂല്യങ്ങൾ കണക്കാക്കുന്നതിനായി കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യത്തിൽ പ്രമോദ് നാരായണനും വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധ ക്ഷണിക്കും. വിവിധ വകുപ്പുകളുടെ ധനാഭ്യാർഥന ചർച്ചകളും ഇന്ന് പൂർത്തിയാക്കും.

അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് രണ്ട് കിലോമീറ്റര്‍ ദൂരം നടന്നത് ഏറെ വിവാദമായിരുന്നു. അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പന്‍-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഊരിലേക്ക് എത്തിച്ചേരാന്‍ മറ്റ് വഴികളില്ല. വാഹനം കടന്നുപോകുന്ന ഒരു തടിപ്പാലം വേണമെന്നത് ഊരുനിവാസികളുടെ വളരെ കാലത്തെ ആവശ്യമായിരുന്നു. എന്നാല്‍, ഇതിന് പകരം നടക്കാന്‍ മാത്രം കഴിയുന്നഒരു തൂക്കുപാലമാണ് ജനങ്ങള്‍ക്ക് കിട്ടിയുള്ളൂ. പിതാവിനൊപ്പം ഊരിലേക്ക് വി.കെ ശ്രീകണ്ഠന്‍ എം.പിയും ഒപ്പമുണ്ടായിരുന്നു. അടിയന്തരമായി ഊരിലേക്ക് റോഡ് നിര്‍മ്മിക്കാനുള്ള നടപടികള്‍ ഉറപ്പാക്കുമെന്ന് എം.പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button