Latest NewsNewsIndiaBusiness

പരസ്യ വിപണി: ഈ വർഷം വൻ മുന്നേറ്റം തുടരാൻ സാധ്യത

2022 ൽ ഇന്ത്യൻ പരസ്യ വിപണിയിൽ 16 ശതമാനമാണ് വളർച്ച പ്രതീക്ഷിക്കുന്നത്

ഇന്ത്യൻ പരസ്യ വിപണി ഈ വൻ മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധ്യത. ഡെന്റ്സു ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ അതിവേഗം വളരുന്ന പരസ്യ വിപണിയായി ഇന്ത്യ കുതിച്ചുയരും. കൂടാതെ, 2022 ൽ ഇന്ത്യൻ പരസ്യ വിപണിയിൽ 16 ശതമാനമാണ് വളർച്ച പ്രതീക്ഷിക്കുന്നത്.

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും പരസ്യ വിപണിയിൽ വൻ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2021 ൽ 22 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കൂടാതെ, 9.6 ബില്യൺ ഡോളറാണ് പരസ്യ വിപണിയുടെ വലിപ്പം. 2022 ൽ ഇത് 11 ബില്യൺ ഡോളറായി ഉയരും.

Also Read: ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ പദ്ധതി: പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദികൾ പിടിയിൽ

ഇന്ത്യൻ പരസ്യ വിപണിയിൽ 2023 ൽ 15.2 ശതമാനവും 2024 ൽ 15.7 ശതമാനവുമാണ് വളർച്ച പ്രതീക്ഷിക്കുന്നത്. കൂടാതെ, ആഗോള പരസ്യ വിപണി 2023 ൽ 5.4 ശതമാനവും 2024 ൽ 5.1 ശതമാനവുമായിരിക്കും വളർച്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button