KeralaLatest NewsNewsBusiness

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,620 രൂപയാണ്

രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില. ഇന്നലെ സ്വർണ വില രണ്ട് തവണ പരിഷ്കരിച്ചെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ല. 36,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഇന്നലെ ഉച്ചയോടെ 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,620 രൂപയാണ്. ഇന്നലെ 40 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് മാറ്റമില്ല. 3,815 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില.

Also Read: കനത്ത മഴയ്‌ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. 62 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വിപണി വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button