Latest NewsNewsTechnology

വിപിഎൻ: നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി അമേരിക്കയും

ഇന്ത്യയ്ക്ക് പിന്നാലെയാണ് വിപിഎൻ കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്കയും മുന്നിട്ടിറങ്ങിയത്

വെർച്വൽ പ്രോട്ടോകോൾ നെറ്റ്‌വർക്ക് സേവനങ്ങൾക്ക് പൂട്ടിടാനൊരുങ്ങി അമേരിക്ക. വിപിഎൻ കമ്പനികളെ നിയന്ത്രിക്കാനുള്ള പുതിയ നടപടികളാണ് അമേരിക്ക സ്വീകരിക്കാനൊരുങ്ങുന്നത്. വിപിഎൻ കമ്പനികളുടെ ഡാറ്റ സമ്പ്രദായങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഎസിലെ നിയമനിർമ്മാതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ലിന ഖാന്റെ നേതൃത്വത്തിലുള്ള ഫെഡറൽ ട്രേഡ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിപിഎൻ സേവനങ്ങൾ നൽകുന്ന നൂറുകണക്കിന് കമ്പനികളുടെ ദുരുപയോഗവും വഞ്ചനപരവുമായ ഡാറ്റ സമ്പ്രദായങ്ങൾക്കെതിരെയാണ് വിമർശനങ്ങൾ ഉയർന്നിട്ടുള്ളത്. ഇന്റർനെറ്റിലേക്ക് കണക്ട് ചെയ്യുമ്പോൾ വിപിഎൻ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുമെങ്കിലും വഞ്ചനാപരമായ പരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ആരോപണം. വഞ്ചനാപരമായ പരസ്യങ്ങൾ നൽകുന്നവരെയും, അവ പ്രചരിപ്പിക്കുന്നവരെയും, ഉപയോക്താക്കളുടെ ഡാറ്റ ചോർത്തുന്നവരെയും നിയന്ത്രിക്കണമെന്ന് നിയമവിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: പെണ്‍കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച്‌ പരിശോധിച്ചത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി: പങ്കില്ലെന്ന് കോളേജ്

ഇന്ത്യയ്ക്ക് പിന്നാലെയാണ് വിപിഎൻ കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്കയും മുന്നിട്ടിറങ്ങിയത്. രാജ്യത്ത് സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിപിഎൻ സേവനങ്ങൾ ഉപയോഗിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ കുറഞ്ഞത് 5 വർഷമെങ്കിലും സൂക്ഷിച്ചുവെയ്ക്കാനാണ് വിപിഎൻ കമ്പനികളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button