Latest NewsIndiaNews

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഇന്ത്യയുടെ 15–ാമത് രാഷ്ട്രപതി പട്ടം ആർക്ക്?

എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ 4800ഓളം പേർ വോട്ട് രേഖപ്പെടുത്തും.

ന്യൂഡൽഹി: ഇന്ത്യയുടെ 15–ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. പാർലമെന്റിലെ 63–ാം നമ്പർ മുറിയിലും അതതു നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലും രാവിലെ 10 മുതൽ 5 വരെ വോട്ടിങ് നടക്കും. രാഷ്ട്രീയ ഭേദമന്യേ അറുപത് ശതമാനത്തിലധികം വോട്ടുകളോടെ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുര്‍മു വിജയം ഉറപ്പിച്ചു കഴിഞ്ഞു. 38.59% വോട്ട് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചേക്കും.

എന്നാൽ, ഇപ്പോഴത്തെ കണക്കിൽ ദ്രൗപദിക്ക് ലഭിക്കാവുന്ന വോട്ടു മൂല്യം 6.61 ലക്ഷത്തിനു മുകളിലാണ്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷവും. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

Read Also: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയെ പ്രഖ്യാപിച്ചു

എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ 4800ഓളം പേർ വോട്ട് രേഖപ്പെടുത്തും. എം.പിമാർക്ക് പച്ചയും എം.എൽ എ മാർക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റ് പേപ്പറുകളാണ് നൽകുക. 42 എംപിമാർ അതത് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യും. യുപിയിൽ നിന്നുള്ള 4 എംഎൽഎമാരും ത്രിപുരയിൽ നിന്നുള്ള രണ്ടു പേരും അസം, ഹരിയാന, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും പാർലമെന്റിൽ വോട്ട് രേഖപ്പെടുത്താനെത്തും. 21 നാണ് വോട്ടെണ്ണൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button