KeralaLatest NewsNews

ഇ.ഡി നോട്ടിസ് കിട്ടിയിട്ടില്ല: കിഫ്‌ബി വിവാദത്തിൽ തോമസ് ഐസക്ക്

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: ഇ.ഡി നോട്ടിസ് കിട്ടിയില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയിലേക്ക് വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇ.ഡിയുടേത് രാഷ്ട്രീയനീക്കമാണെന്നും രാഷ്ട്രീയമായി തന്നെ നേരിടുമെന്നും തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു. അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കേരളത്തില്‍ കിഫ്ബി വഴി ചെയ്യുന്നുവെന്നും ഇത് ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

Read Also: കാ​പ്പ വി​ല​ക്ക് ലം​ഘി​ച്ചു: യുവാവ് അറസ്റ്റിൽ

എന്നാൽ, ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിന് ഏകദേശം ഒരുവര്‍ഷത്തെ പഴക്കമുണ്ട്. കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button