Latest NewsIndia

കള്ളക്കടത്തുകാരെ തടഞ്ഞു: വനിതാ എസ്ഐയെ വണ്ടിയിടിച്ചു കൊന്നു

റാഞ്ചി: വാഹന പരിശോധനയ്ക്ക് ഇറങ്ങിയ വനിതാ സബ് ഇൻസ്പെക്ടറെ കള്ളക്കടത്തുകാർ വണ്ടിയിടിച്ചു കൊന്നു. ജാർഖണ്ഡ് തലസ്ഥാന നഗരമായ റാഞ്ചിയിലെ ടുപുഡാന മേഖലയിലാണ് സംഭവം നടന്നത്. സബ് ഇൻസ്പെക്ടർ സന്ധ്യ ടോപ്നോ ആണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച പുലർച്ചെ , വാഹന പരിശോധന നടത്തുകയായിരുന്നു ഇൻസ്പെക്ടർ സന്ധ്യയും സംഘവും. കന്നുകാലികളെ കള്ളക്കടത്തു നടത്തുന്ന വിവരം അവർക്ക് നേരത്തേ ലഭിച്ചിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. തുടർന്നു നടന്ന വാഹനപരിശോധനയിൽ, പരിശോധിക്കാൻ തുടങ്ങിയ വാഹനം സന്ധ്യയെ ഇടിച്ചിട്ട് കടന്നുകളയുകയായിരുന്നു.

Also read: ‘സ്വവർഗ്ഗ രതിയൊന്നും ഇവിടെ നടപ്പില്ല’: നിരോധന നിയമം കർശനമാക്കാനൊരുങ്ങി റഷ്യ

കൂടെയുണ്ടായിരുന്നവർ സന്ധ്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, വാഹനത്തെ പിന്തുടർന്ന പോലീസുകാർ പ്രതിയേയും ഇടിച്ചിട്ട പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച, ഹരിയാനയിലും സമാനമായ സംഭവം നടന്നിരുന്നു. ഖനന മാഫിയയുടെ കള്ളക്കടത്ത് തടയാനെത്തിയ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേന്ദ്ര സിംഗിനെയാണ് അക്രമികൾ ശരീരത്തിലൂടെ ട്രക്ക് കയറ്റി കൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button