Latest NewsKerala

‘കുഞ്ഞിരാമനെ കൊന്നത് മുസ്ലീം പള്ളിക്ക് കാവൽ നിൽക്കുമ്പോഴല്ല, സ്വന്തം സഖാക്കളെ അയച്ച് കൊലപ്പെടുത്തി ‘ -കെ സുധാകരൻ

തിരുവനന്തപുരം: സിപിഎം എത്രകാലം ഇങ്ങനെ നുണ പറഞ്ഞ് രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കളവല്ലാതെ പറഞ്ഞ പരമ്പര്യം അവര്‍ക്കില്ല. രണ്ടു പേരും ചേര്‍ന്ന് എന്തെല്ലാം വഷളത്തരം ജനങ്ങളുടെ മുന്നില്‍ പറഞ്ഞുവെന്നും സുധാകരന്‍ ചോദിച്ചു. മുസ്ലീം പള്ളിക്ക് കാവല്‍ നിന്നപ്പോഴാണ് കുഞ്ഞിരാമനെ കൊന്നത് എന്നാണ് അവര്‍ പറഞ്ഞത്. എന്നാൽ, സ്വന്തം സഖാക്കളെ അയച്ചാണ് കുഞ്ഞിരാമനെ കൊന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അദ്ദേഹത്തിന് മാനാഭിമാനം ഒന്നുമില്ലേ. നാണം കെട്ട വര്‍ത്തമാനം പറഞ്ഞ് നടക്കാന്‍ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുന്നു. വിമാനത്തില്‍ ഉണ്ടായതിന്റെ ഫോട്ടോസ് നമ്മുടെ കയ്യിലുണ്ട്. വിമാനത്താവളത്തില്‍ തല്ല് ഏറ്റതും ചോര വന്നതും ഈ കുട്ടികള്‍ക്കാണ്. ഷൂ ഇട്ട കാലുകൊണ്ട് ഗണ്‍മാന്‍ ചവിട്ടിയിട്ടുണ്ട്. എത്രകാലമായി നൊട്ടയും നുണയും പറഞ്ഞ് നടക്കുന്നു, അതിന് ഒരു പരിധി വേണ്ടേ രാഷ്ട്രീയത്തില്‍. ഈ ഇ പി ജയരാജനും പിണറായി വിജയനും എന്തെല്ലാം വഷളത്തരം പറഞ്ഞു ജനങ്ങളുടെ മുന്നില്‍.

അവര്‍ എന്താണ് ചെയ്തതെന്ന് ബാലപാഠം മുതല്‍ അറിയാം. കളവല്ലാതെ സത്യം പറഞ്ഞ പാരമ്പര്യം അവര്‍ക്കില്ല. പള്ളിക്ക് കാവല്‍ നില്‍ക്കുമ്പോളാണ് കുഞ്ഞിരാമനെ കൊന്നത് എന്നാണ് പറഞ്ഞത്. സ്വന്തം സഖാക്കന്മാരെ അയച്ച് കൊന്നിട്ടാണ് പറയുന്നത്. ഒരുപാട് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് പിണറായി വിജയന്‍. അദ്ദേഹം ഒരു മുഖ്യമന്ത്രിയല്ലേ. ഒരു നിലവാരം വേണ്ടേ. നിരപരാധിയാണെന്ന ബോധ്യം കൊണ്ടല്ലേ ശബരീനാഥന് കോടതി ജാമ്യം കൊടുത്തത്.

വിമാനത്തിലെ സംഭവങ്ങള്‍ ജനങ്ങളുടെ മുന്നില്‍ പച്ച കഥയായി നില്‍ക്കുകയല്ലേ. ആ കുട്ടികള്‍ പ്രതിഷേധം പ്രതിഷേധം എന്ന് രണ്ട് വാക്ക് അല്ലേ പറഞ്ഞിട്ടുള്ളൂ. ഫോട്ടോസ് കണ്ടില്ലേ, ആര് ആരെയാണ് ആക്രമിച്ചതെന്ന്. അക്രമിച്ചവന്റെ പേരില്‍ കേസില്ല. കഥ മാറും എന്ന് ഞാന്‍ ആദ്യം തന്നെ പറഞ്ഞതല്ലേ. അവര്‍ അക്രമിക്കാന്‍ പോകുന്നവരല്ല, പോകുകയുമില്ല, അക്രമിച്ച് ശീലമുള്ളവരുമല്ല. അവര്‍ പ്രതിഷേധിക്കാന്‍ പോയി, അത് ശരിയല്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. അറസ്റ്റ് ചെയ്യരുതെന്ന് കോടതിയില്‍ നില്‍ക്കുമ്പോഴാണ് പത്രക്കാരോട് അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button