Latest NewsNewsIndia

ഇന്ത്യയിലെ ആദ്യ പാസഞ്ചര്‍ ഡ്രോണ്‍ പ്രധാനമന്ത്രി അനാവരണം ചെയ്തു: വീഡിയോ

ഡൽഹി: ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ ഡ്രോണ്‍ ‘വരുണ’ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ ഡ്രോണിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചു.

മനുഷ്യന്റെ പേലോഡ് വഹിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഡ്രോണാണ് വരുണ. ഇതിന്റെ ദൂരപരിധി 25 കിലോമീറ്ററാണ്. ഡ്രോണിന് 130 കിലോഗ്രാം പേലോഡ് വഹിക്കാന്‍ കഴിയും. കൂടാതെ 25-33 മിനിറ്റ് ഫ്ലൈറ്റ് സമയമുണ്ട്.

താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ക്രൂരമായ പീഡനത്തിനിരയാകുകയാണെന്ന് ഐക്യരാഷ്ട്ര സഭ

‘ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ സമയത്ത്, ഇന്ത്യയിലെ എല്ലാവരുടെയും കൈയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടായിരിക്കണം എന്നത് എന്റെ സ്വപ്നമാണ്. എല്ലാ കൃഷിയിടങ്ങളിലും ഒരു ഡ്രോണ്‍ ഉണ്ടായിരിക്കണം. എല്ലാ വീട്ടിലും ഐശ്വര്യമുണ്ടാകണം,’ കഴിഞ്ഞ മെയ് മാസത്തില്‍, ഡ്രോണ്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങൾക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button