Latest NewsIndia

സ്റ്റാർ ഹോട്ടലിൽ കശപിശ: ഷെഫ് വെയിറ്ററെ കുത്തിക്കൊന്നു

മുംബൈ: ഭക്ഷണം ഓർഡർ എടുത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഷെഫ് വെയിറ്ററെ കുത്തിക്കൊന്നു. അന്ധേരി ഈസ്റ്റിലെ ഫോർ സ്റ്റാറിൽ ഹോട്ടലിലാണ് കൊലപാതകം നടന്നത്. ഹിമാചൽ സ്വദേശിയായ ജഗദീഷ് ജമാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന്, ബിഹാർ സ്വദേശി മാധവ് മണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭക്ഷണം ഓർഡർ ചെയ്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന്, അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷെഫ് വെയിറ്ററെ കുത്തുകയായിരുന്നു. ഒന്നിലധികം തവണ അദ്ദേഹത്തിന് കുത്തേറ്റിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Also read: ആബേയുടെ സംസ്കാരച്ചടങ്ങുകൾ: ജപ്പാൻ പുടിനെ വിലക്കിയേക്കും

വ്യാഴാഴ്ച രാത്രി ജലാലും മണ്ഡലും തമ്മിൽ തർക്കമുണ്ടായെങ്കിലും ഹോട്ടൽ മാനേജർ ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ഇരുവരും തമ്മിൽ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് കൊലപാതകം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button