Latest NewsCinemaNewsIndiaBollywoodEntertainment

രൺവീറിനെ തുണി ഉടുപ്പിച്ച് സോഷ്യൽ മീഡിയ: ട്രോൾ പൂരം

സോഷ്യൽ മീഡിയയെ ഞെട്ടിച്ചുകൊണ്ട് ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. പേപ്പര്‍ മാഗസിനുവേണ്ടി ചെയ്ത നഗ്ന ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഫോട്ടോസ് രൺവീർ തന്റെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ ആരാധകരുടെ ബഹളമാണ്. ഫോട്ടോ ട്രോളർമാരും ഏറ്റെടുത്ത് കഴിഞ്ഞു.

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് രൺവീറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാഷന്‍ ഐക്കണ്‍ കൂടെയായ രൺവീർ മുൻപും വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. എന്നാൽ, പൂർണ്ണനഗ്നനായി ഇതാദ്യമാണ് ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രൺവീറിന്റെ ഫോട്ടോഷൂട്ടിനെ വിമർശിച്ച് ബംഗാൾ നടി മിമി ചക്രബർത്തി രംഗത്തെത്തി. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് താരം ചോദിക്കുന്നു.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

രണ്‍വീറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായതിനു പുറമെ ഇതിനെ കളിയാക്കികൊണ്ടുളള മീമുകളും നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ചിലർ രൺവീറിനെ ആർഷ ഭാരത സംസ്കാരം പഠിപ്പിക്കാനുള്ള തിരക്കിലാണ്. മറ്റു ചിലർ താരത്തിന് തുണി ഉടുപ്പിക്കുന്ന തിരക്കിലും. ഇത്തരത്തിൽ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button