KeralaLatest NewsNews

ഫിറോസ് കുന്നുംപറമ്പിലിന് ഡോക്ടറേറ്റ്: അഭിനന്ദന പ്രവാഹം

സാമൂഹ്യ സേവനങ്ങളിലൂടെ ജനങ്ങൾക്ക്‌ പരിചിതമായ മുഖമാണ് ഫിറോസ് കുന്നുംപറമ്പിൽ. തനിക്ക് ഡോക്ടറേറ്റ് കിട്ടിയ വിവരമാണ് ഫിറോസ് ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചത്. ഈ വിവരം ഫിറോസ് തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്. ഒട്ടനവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇന്ത്യയിലും പ്രവാസ ലോകത്തുനിന്നും ചുരുങ്ങിയ കാലംകൊണ്ട് തനിക്ക് ലഭിച്ചുവെന്ന് ഫിറോസ് പറയുന്നു.

ഫിറോസിനെ അഭിനന്ദിച്ച് നിരവധിപേരാണ് പോസ്റ്റിന് കീഴിൽ കമന്റുമായി എത്തുന്നത്. എന്നാൽ ചിലർ സംശയവുമായും എത്തിയിട്ടുണ്ട്. ഡോക്ടറേറ്റ് സംബന്ധിച്ച് വ്യക്തത വേണമെന്നാണ് ഇവർ പറയുന്നത്. വ്യാജ ഡോക്ടറേറ്റാണോ എന്നും ചിലർ സംശയിക്കുന്നു.

ഫിറോസ് കുന്നുംപറമ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്നും രാജീവ് ഗാന്ധി പുരസ്ക്കാരം,ഇന്ത്യയുടെ മുൻ രാഷ്ട്രപതി APJ അബ്ദുൾ കലാം പുരസ്ക്കാരം, മനോരമ ന്യൂസ് ചാനലിന്റെ സോഷ്യൽ സ്റ്റാർ പുരസ്ക്കാരം,അങ്ങിനെ ഒട്ടനവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇന്ത്യയിലും പ്രവാസ ലോകത്തുനിന്നും ഈ ചുരുങ്ങിയ കാലം കൊണ്ട് എന്നിലേക്കെത്തിയത് നിങ്ങളോരോരുത്തരുടെയും സപ്പോർട്ടും പ്രാർത്ഥനയും സഹായവും കൊണ്ട് മാത്രമാണ് ഇത് വരെ ചെയ്ത സാമൂഹ്യ സേവനം വിലയിരുത്തി Regency International Theological College ന്റെ നേതൃത്വത്തിൽ honorary doctorate കൂടി ലഭിച്ചിരിക്കുകയാണ് ഈ സന്തോഷംനിങ്ങളുമൊത്ത് പങ്കു വെക്കുകയാണ് കാരണം ഇത് എനിക്കുള്ളതല്ല നമുക്കുള്ളതാണ്…..

shortlink

Post Your Comments


Back to top button