Latest NewsCricketNewsSports

ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും: ആശ്വാസ ജയം തേടി വെസ്റ്റ് ഇന്‍ഡീസ്

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ജയത്തോടെ പരമ്പര തൂത്തുവാരാനാകും ഇന്ത്യയുടെ ശ്രമം. ഇന്ത്യൻ സമയം രാത്രി ഏഴിന് പോര്‍ട്ട് ഓഫ് സ്‌പെയിനിലാണ് മത്സരം. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

ആദ്യ ഏകദിനത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിനാണ് വിൻഡീസിനെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റിന് ജയിച്ചു. ധവാനും ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും അടങ്ങുന്ന മുന്‍നിര മികച്ച ഫോമിലാണ്. സഞ്ജു സാംസണും ദീപക് ഹൂഡയും അടങ്ങുന്ന മധ്യനിരയിലെ ആശങ്കയും രണ്ടാം ഏകദിനത്തോടെ അകന്നു. സൂര്യകുമാര്‍ യാദവിന്റെ മോശം ഫോം മാത്രമാണ് നിരാശപ്പെടുത്തുന്നത്.

പരിക്കുമൂലം ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന രവീന്ദ്ര ജഡേജ തിരിച്ചെത്തുകയാണെങ്കില്‍ ചാഹലിന് വിശ്രമം അനുവദിച്ചേക്കും. ആവേശ് ഖാന് പകരം പ്രസിദ്ധ് കൃഷ്ണ ആദ്യ ഇലവനില്‍ ഉൾപ്പെടുത്തിയേക്കും. എന്നാൽ, വിന്‍ഡീസ് ഇലവനിൽ ഷായ് ഹോപ്പും നിക്കോളാസ് പുരാനും ഒഴികെ മറ്റാര്‍ക്കും ഫോം കണ്ടെത്താനായിട്ടില്ല. സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കി ആശ്വാസ ജയം തേടിയാവും പുരാനും സംഘവും ഇന്നിറങ്ങുന്നത്.

Read Also:- പ്രഭാത ഭക്ഷണത്തിനൊപ്പം പാല്‍ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ/ അര്‍ഷ്ദീപ് സിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button