Latest NewsIndia

30 വിദ്യാർഥികൾക്ക് വാക്സിനെടുത്തത് ഒറ്റ സിറിഞ്ചിൽ: വേറെ സിറിഞ്ചില്ലെന്ന് ആരോഗ്യ പ്രവർത്തകൻ

സാഗർ: മധ്യപ്രദേശിലെ സാഗറിൽ, ഒരൊറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്കൂൾ കുട്ടികൾക്ക് വാക്സിനേഷനെടുത്തു. ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്കൂളിലാണ് അനാസ്ഥയുടെ അങ്ങേയറ്റത്തെത്തിയ ഈ സംഭവമുണ്ടായത്. ഡിസ്പോസിബിൾ സിറിഞ്ചുകൾ എച്ച്ഐവിയടക്കമുള്ള പല മഹാ രോഗങ്ങളും പകരാൻ കാരണമാകുന്ന ഒരു പ്രധാന മാധ്യമമാണെന്ന് അറിഞ്ഞുകൊണ്ടാണ് ആരോഗ്യ പ്രവർത്തകൻ ഇപ്രകാരം ചെയ്തത്.

തന്റെ കയ്യിൽ കുത്തിവയ്ക്കാൻ ഒരേയൊരു സിറിഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് കാരണമായി കുട്ടികൾക്ക് കുത്തിവെയ്പ്പെടുത്ത ജിതേന്ദ്ര എന്ന ആരോഗ്യ പ്രവർത്തകൻ പറയുന്നത്. താൻ ഇക്കാര്യം സ്കൂളിലെ ‘ഡിപ്പാർട്ട്മെന്റ് മേധാവി’ യെ അറിയിച്ചിരുന്നുവെന്നും, എന്നാൽ ഒരു സിറിഞ്ചുപയോഗിച്ചായാലും കുത്തിവെപ്പ് പൂർത്തിയാക്കാനാണ് നിർദേശം ലഭിച്ചതെന്നും ജിതേന്ദ്ര വെളിപ്പെടുത്തി.

Also read: പ്രവീൺ നെട്ടാരു വധം, 21 പേർ പിടിയിൽ: എല്ലാവരും പോപ്പുലർ ഫ്രണ്ട് അംഗങ്ങൾ

കാര്യമറിഞ്ഞതോടെ ക്ഷുഭിതരായ മാതാപിതാക്കൾ ജിതേന്ദ്രയെ പിടികൂടി ചിത്രീകരിച്ച വീഡിയോയിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നു പറയുന്നത്. വാക്സിൻ എടുക്കാനുള്ള സാമഗ്രികൾ വിതരണം ചെയ്തയാൾ ഒരു സിറിഞ്ച് മാത്രം തന്നാൽ അത് എങ്ങനെയാണ് തന്റെ തെറ്റാവുക എന്നാണ് ജിതേന്ദ്ര ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button