ErnakulamLatest NewsKeralaNattuvarthaNews

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ

കോട്ടയം കുളത്തൂർ ചെറുകുന്നത്ത് ഇമ്മാനുവലിനെ (32)യാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്

കളമശ്ശേരി: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. കോട്ടയം കുളത്തൂർ ചെറുകുന്നത്ത് ഇമ്മാനുവലിനെ (32)യാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്.

എച്ച്.എം.ടി ജംങ്ഷനിൽ ജിമ്മിൽ പോവുകയായിരുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. കളമശ്ശേരി സി.ഐ പി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുസാറ്റ് പരിസരത്തു നിന്ന് ഇയാളെ പിടികൂടിയത്.

Read Also : കനത്ത മഴയിൽ തൃശ്ശൂരിലും കൊല്ലത്തും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു 

എറണാകുളത്ത് ജോലി ചെയ്തിരുന്ന ഇയാൾക്കെതിരെ എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റത്തിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button