Latest NewsSaudi ArabiaNewsInternationalGulf

മരുന്നുകളുടെ പായ്ക്കറ്റിൽ വില കാണിക്കണം: നിർദ്ദേശം നൽകി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

റിയാദ്: മരുന്നുകളുടെ പായ്ക്കറ്റിൽ വില കാണിക്കണമെന്ന് സൗദി അറേബ്യ. മരുന്നുകളുടെയും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളുടെയും പാക്കേജിൽ വില സൂചിപ്പിക്കുന്ന ലേബൽ പതിക്കാൻ ഫാർമസികൾ ബാധ്യസ്ഥരാണെന്ന് സൗദി അറേബ്യ അറിയിച്ചു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: വാഴ വെച്ചവനും പടക്കം എറിഞ്ഞവനും പരസ്പരം പാർട്ടി ഓഫീസുകൾ തകർത്തവനും ഈ ചിത്രം മനസ്സിൽ സൂക്ഷിക്കുക: കുറിപ്പ്

മരുന്നുകളുടെയും ചികിത്സാ ഉത്പന്നങ്ങളുടെയും യഥാർഥ വിലയും പാക്കേജിലെ വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് ഇതുസംബന്ധിച്ച നിർദ്ദേശം ലഭിച്ചത്. ഉത്പന്നത്തിന്റെ യഥാർത്ഥ വില പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് തമേനി ആപ്ലിക്കേഷൻ വഴി അത് പരിശോധിക്കാമെന്ന് അതോറിറ്റി വ്യക്തമാക്കി.

തമേനി ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ഒരു ഉത്പന്നത്തിന്റെ പേര് തിരയാനും അതിന്റെ ബാർകോഡ് സ്‌കാൻ ചെയ്ത് വിവരങ്ങൾ അറിയാനും കഴിയുന്നതാണ്.

Read Also: പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കാൻ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button