Latest NewsNewsIndia

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാന വാഹിനി കപ്പല്‍ ഐ.എ.സി വിക്രാന്ത് സന്ദര്‍ശിച്ച് മോഹന്‍ലാല്‍

നാവിക സേന ഉദ്യോഗസ്ഥര്‍ക്കും സംവിധായകന്‍ മേജര്‍ രവിക്കും ഒപ്പമാണ് മോഹന്‍ലാല്‍ ഐ.എ.സി വിക്രാന്ത് സന്ദര്‍ശിച്ചത്

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാന വാഹിനി കപ്പല്‍ ഐ.എ.സി വിക്രാന്തിനെ കാണാന്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ കൊച്ചിയിലെത്തി. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച വിക്രാന്ത് സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ അനുഭവമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Read Also: വടകരയിലെ സജീവന്റേത് കസ്റ്റഡി മരണമെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ ചാതുരിയുടെ ഉദാത്തമായ പ്രതീകമാണ് ഐ.എ.സി വിക്രാന്ത്. ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന നിര്‍മ്മാണ ചാതുരിയാണ് ഇത്. 13 വര്‍ഷം നീണ്ട കൃത്യതയാര്‍ന്ന നിര്‍മ്മാണത്തിന് ശേഷം പണിപ്പുരയില്‍ നിന്നും സമുദ്രം കാക്കാനിറങ്ങുന്ന വിക്രാന്ത് ഇന്ത്യന്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ അഭിമാനമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘തനിക്ക് വിക്രാന്ത് സന്ദര്‍ശിക്കാന്‍ അവസരം നല്‍കിയ നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. വിസ്മയകരവും വിജയകരവുമായ ഈ നിര്‍മ്മിതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ സല്യൂട്ട്. കടലില്‍ വന്‍ വിജയങ്ങള്‍ കൊയ്യാന്‍ ഐ.എ.സി വിക്രാന്തിന് സാധിക്കട്ടെ’, മോഹന്‍ലാല്‍ ആശംസിച്ചു.

നാവിക സേന ഉദ്യോഗസ്ഥര്‍ക്കും സംവിധായകന്‍ മേജര്‍ രവിക്കും ഒപ്പമാണ് മോഹന്‍ലാല്‍ ഐ.എ.സി വിക്രാന്ത് സന്ദര്‍ശിച്ചത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റ്‌നന്റ് കേണല്‍ പദവി നേടിയ താരമാണ് മോഹന്‍ലാല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button