Jobs & VacanciesUSALatest NewsNewsInternationalCareerEducation & Career

തൊഴിലാളികളുടെ കുറവ് വർധിക്കുന്നു, 10 ലക്ഷത്തിലേറെ അവസരങ്ങൾ: കാനഡയിൽ തൊഴിൽ തേടുന്നവർക്ക് സുവർണ്ണാവസരം

ഒട്ടാവ: കാനഡയിൽ തൊഴിലാളികളുടെ കുറവ് വർധിക്കുകയാണെന്നു സർവ്വേ ഫലം. നിലവിൽ 10 ലക്ഷത്തിലേറെ ഒഴിവുകളാണു രാജ്യത്തുള്ളതെന്നും 2021 മേയ് മാസത്തിനു ശേഷം 3 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ‌ സൃഷ്ടിക്കപ്പെട്ടതായും സർവ്വേയിൽ പറയുന്നു. 2022 മേയിലെ ലേബർ ഫോഴ്സ് സർവ്വേയിലാണ് രാജ്യത്തെ വൻ തൊഴിലവസരങ്ങളുടെ കണക്കുള്ളത്.

തൊഴിൽ ചെയ്യുന്ന പൗരന്മാർക്കു പ്രായമാകുന്നതും കൂട്ടത്തോടെയുള്ള വിരമിക്കുലുമാണ് ഒഴിവുകൾ കൂട്ടുന്നതിന് ഇടയാക്കിയത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കാനഡയിലേക്കുള്ള കുടിയേറ്റം തേടുന്നവർക്ക് ശുഭവാർത്തയാണ്. 2023യിൽ 4.3 ലക്ഷം പെർമനന്റ് റസിഡന്റ് വീസ നൽകുന്നതിനും 2024ൽ 4.5 ലക്ഷം പേർക്കു പെർമനന്റ് റസിഡന്റ് വീസ നൽകുന്നതിനുമാണ് കാനഡയുടെ തീരുമാനം എന്നാണ് റിപ്പോർട്ട്.

ജില്ലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് എൻ.ഡി.ആർ.എഫ് സംഘവും

രാജ്യത്ത് സയൻസ്, പ്രഫഷണൽ, സാങ്കേതികത, ഗതാഗതം, വെയർഹൗസിങ്, ഫിനാൻസ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ രംഗത്തെല്ലാം ഒഴിവുകൾ വർധിക്കും. ഏപ്രിലിൽ നിർമ്മാണ മേഖലയിൽ‌ മാത്രം 89,900 പേരുടെ ഒഴിവാണ് റിപ്പോർട്ട് ചെയ്തത്. വരും വർഷങ്ങളിലും കാനഡയിൽ തൊഴിലവസരം കൂടുമെന്നാണ് വിലയിരുത്തൽ.

shortlink

Post Your Comments


Back to top button