Latest NewsNewsIndia

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലും ത്രിവര്‍ണ്ണ പതാക ഉയരും

75-ാം സ്വാതന്ത്ര്യ ദിനം അതിവിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ

ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യ ദിനം അതിവിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലും ഓഗസ്റ്റ് 15-ന് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും. ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ ഏഴ് വിദേശ തുറമുഖങ്ങളില്‍ സന്ദര്‍ശനവും നടത്തും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Read Also: ‘ദേശീയപാത അതോറിറ്റിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ല’: വി. മുരളീധരൻ

ഐഎന്‍എസ് ചെന്നൈയും ഐഎന്‍എസ് ബെത്വയും ഒമാനിലെ മസ്‌ക്കറ്റില്‍ സന്ദര്‍ശനം നടത്തും. ഐഎന്‍എസ് സര്‍യു സിംഗപൂരിലും, ഐഎന്‍എസ് ത്രികാന്ത് കെനിയയും സന്ദര്‍ശിക്കും. ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നത് നാവിക സേനയുടെ ഐഎന്‍എസ് സുമേധയാകും. വടക്കന്‍ അമേരിക്കയില്‍ ഐഎന്‍എസ് സത്പുരയും, ദക്ഷിണ അമേരിക്കയിലെ റിയോ ഡി ജനീറോലയില്‍ ഐഎന്‍എസ് തര്‍കാശും, യൂറോപ്പില്‍ ഐഎന്‍എസ് തരംഗദിണിയുമാകും സന്ദര്‍ശിക്കുക. ഇന്ത്യന്‍ പ്രവാസികളുടെയും വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിലാകും കപ്പലുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുക. സ്വാതന്ത്ര്യദിനത്തില്‍ ഓരോ തുറമുഖങ്ങളിലും ഇന്ത്യന്‍ മിഷനുകള്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

എംബസികളിലെ പതാക ഉയര്‍ത്തല്‍ ചടങ്ങുകളില്‍ നാവികസേനാ സംഘം പങ്കെടുക്കും. പൊതുസ്ഥലങ്ങളിലും ഓഡിറ്റോറിയങ്ങളിലും ബാന്‍ഡ് പ്രകടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി കപ്പല്‍ തുറന്നു കൊടുക്കുമെന്നും സേന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button