Latest NewsNewsIndiaBusiness

ലോകത്ത് വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു, ഇന്ത്യയുടെ സ്ഥാനം അറിയാം

വിദേശ നാണയ ശേഖരം കൈകാര്യം ചെയ്യുന്നതിൽ റിസർവ് ബാങ്ക് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്

ലോകത്ത് ഏറ്റവും അധികം വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യ. ഇത്തവണ റഷ്യയെ പിന്തള്ളി നാലാം സ്ഥാനത്തേക്കാണ് ഇന്ത്യയുടെ കുതിപ്പ്. ജൂലൈ 29 ന് സമാപിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 240 കോടി ഡോളർ ഉയർന്നിരുന്നു. ഇതോടെ, ആകെ വിദേശ നാണയ ശേഖരം 57,390 കോടി ഡോളറായി. ഈ നേട്ടം ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് നയിക്കാൻ സഹായിച്ചിട്ടുണ്ട്.

വിദേശ നാണയ ശേഖരം കൈകാര്യം ചെയ്യുന്നതിൽ റിസർവ് ബാങ്ക് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്. അതേസമയം, രൂപയുടെ തളർച്ചയുടെ ആഘാതം കുറയ്ക്കാൻ നിലവിലെ കരുതൽ ശേഖരത്തിൽ നിന്നും വൻ തോതിലാണ് ആർബിഐയ്ക്ക് ഡോളർ വിറ്റഴിക്കേണ്ടി വന്നത്. കൂടാതെ, ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കും താരതമ്യേന ഉയർന്നിരുന്നു.

Also Read: ‘യഥാർത്ഥ ജീവിതത്തിൽ ജാക്സണെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല, വ്യാജന്മാരിൽ നിന്ന് വഞ്ചിതരാകരുത്’

പുതിയ പട്ടിക പ്രകാരം, ചൈന, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങൾ. അഞ്ചാം സ്ഥാനത്ത് ഇത്തവണ റഷ്യയാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button