KeralaLatest News

ഉടമസ്ഥരെത്താത്ത നിക്ഷേപങ്ങള്‍ 500 കോടിയില്‍ അധികം! സഹകരണ ബാങ്കിലെ ആളില്ലാ പണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത കേരളത്തിലെ സഹകരണബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും ഇത്തരത്തിലുള്ള നിക്ഷേപമാകും സര്‍ക്കാര്‍ ഏറ്റെടുക്കുക. കാലാവധി പൂര്‍ത്തിയായി പത്തുവര്‍ഷം കഴിഞ്ഞിട്ടും പിന്‍വലിക്കാത്ത നിക്ഷേപങ്ങളും, പത്തുവര്‍ഷമായി ഇടപാട് നടത്താതെ കിടക്കുന്ന സേവിങ്‌സ് അക്കൗണ്ടുകളിലെ പണവും ഏറ്റെടുക്കാനാണ് തീരുമാനം.

500 കോടി രൂപയിലേറെ ഇത്തരത്തില്‍ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഏറ്റെടുക്കുന്ന നിക്ഷേപങ്ങള്‍ സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം. ഇതുകൂടി ഉള്‍പ്പെടുത്തി സഹകരണസംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കും വിധം സഹകരണ നിക്ഷേപ ഗാരന്റി സ്‌കീം പരിഷ്‌കരിക്കും.

ഏറ്റെടുക്കുന്ന പണത്തിന് പിന്നീട് അവകാശികള്‍ എത്തിയാല്‍ സഹകരണ സംഘങ്ങള്‍ പലിശ സഹിതം ഇവ മടക്കി നല്‍കണം. ഈ തുക പിന്നീട് സര്‍ക്കാര്‍ അനുവദിച്ച് നല്‍കും. നിക്ഷേപ ഗാരന്റിക്കായി സഹകരണസംഘങ്ങള്‍ ബോര്‍ഡിലേക്ക് അടയ്ക്കുന്ന വിഹിതം പുനര്‍നിശ്ചയിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button