KollamLatest NewsKeralaNattuvarthaNews

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു: പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊല്ലത്ത് 15 വയസുകാരി പ്രസവിച്ചു. കുളത്തൂപ്പുഴ മൈലംമൂട് സ്വദേശിനിയായ പെൺകുട്ടിയാണ്, പെൺകുഞ്ഞിന് ജന്മം നൽകിയത്. 2016ൽ പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയാണ് മൈലംമൂട്ടിലെ സ്വന്തം വീട്ടിൽവെച്ച് പ്രസവിച്ചത്. ഇതിന് ശേഷം പെൺകുട്ടിയുടെ മാതാവ് കുഞ്ഞുമായി പുനലൂർ താലൂക്ക് ആശുപത്രിയിലെത്തി. താനാണ് പ്രസവിച്ചത് എന്നാണ്, പെൺകുട്ടിയുടെ മാതാവ് ആശുപത്രി അധികൃതരെ അറിയിച്ചത്.

എന്നാൽ, സംഭവത്തിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയ്‌ക്കൊടുവിൽ, ഇവർ കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു. തന്റെ മകളാണ് പ്രസവിച്ചതെന്ന് പെൺകുട്ടിയുടെ മാതാവ് അറിയിച്ചു. പെൺകുട്ടിയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല.

അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരം: മുന്നറിയിപ്പ് നൽകി കുവൈത്ത്

സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്ന് പൊലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button