Latest NewsNewsIndiaBusiness

ആകാശ എയർ: ആദ്യ സർവീസ് ആരംഭിച്ചു

രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകരിൽ ഒരാളായ രാകേഷ് ജുൻജുൻവാല തുടക്കം കുറിച്ച വിമാന കമ്പനിയാണ് ആകാശ എയർ

എയർലൈൻ രംഗത്തെ പുതുമുഖമായ ആകാശ എയറിന്റെ ആദ്യ സർവീസ് ആരംഭിച്ചു. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര ആരംഭിച്ചത്. ബംഗളൂരുവിനെയും കൊച്ചിയെയും ബന്ധിപ്പിച്ചാണ് അടുത്ത സർവീസ് നടത്തുക. ആകാശ എയറിന്റെ ഫ്ലാഗ് ഓഫ് കർമ്മം വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ജനറൽ വിജയകുമാർ സിംഗും ചേർന്നാണ് നിർവഹിച്ചത്.

രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകരിൽ ഒരാളായ രാകേഷ് ജുൻജുൻവാല തുടക്കം കുറിച്ച വിമാന കമ്പനിയാണ് ആകാശ എയർ. ആദ്യ ഘട്ടത്തിൽ മുംബൈ- അഹമ്മദാബാദ് റൂട്ടിൽ ആഴ്ചയിൽ 28 സർവീസുകളാണ് നടത്തുക. കൂടാതെ, ബംഗളൂരു- കൊച്ചി റൂട്ടിലും ആഴ്ചയിൽ 28 സർവീസുകൾ നടത്തും. ഈ യാത്രക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Also Read: ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നേരിയ തിരിച്ചടി, കയറ്റുമതി വരുമാനത്തിൽ ഇടിവ്

അഹമ്മദാബാദ്, ബംഗളൂരു, മുംബൈ, കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രകളുടെ ടിക്കറ്റ് ബുക്കിംഗ് ജൂലൈ 22 നാണ് ആരംഭിച്ചത്. അടുത്ത സർവീസിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആകാശ എയറിന്റെ www.akasaair.com എന്ന വെബ്സൈറ്റ് മുഖാന്തരമോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ബുക്ക് ചെയ്യാൻ സാധിക്കും. QP എന്നാണ് ആകാശ എയറിന്റെ കോഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button