Latest NewsNewsInternationalTechnology

ചിലവ് ചുരുക്കൽ നടപടിയുമായി ആലിബാബ, പിരിച്ചുവിട്ടത് പതിനായിരത്തോളം ജീവനക്കാരെ

സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് ആലിബാബ നീങ്ങിയത്

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചിലവ് ചുരുക്കൽ നടപടിയുമായി രംഗത്തിരിക്കുകയാണ് ആലിബാബ. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് സ്ഥാപനമായ ആലിബാബ ഇത്തവണ പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജൂൺ പാദത്തിൽ ആലിബാബയുടെ അറ്റവരുമാനം 50 ശതമാനമായാണ് കുറഞ്ഞത്.

സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് ആലിബാബ നീങ്ങിയത്. കണക്കുകൾ പ്രകാരം, ജൂൺ പാദത്തിൽ 9,241 ലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇതോടെ, മൊത്തം ജീവനക്കാരുടെ എണ്ണം 2,45,700 ആയി ചുരുങ്ങി.

Also Read: സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 പാനീയങ്ങൾ വീട്ടിൽ തയ്യാറാക്കാം

ചൈനയിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളും, നിലവിലെ സമ്പദ് വ്യവസ്ഥയും ആലിബാബയുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം, 6,000 ത്തോളം പുതിയ ബിരുദ്ധധാരികൾക്ക് നിയമനം നൽകാനും ആലിബാബ പദ്ധതിയിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button