NewsLife StyleFood & Cookery

കൊളസ്ട്രോൾ കുറയ്ക്കാൻ ഈന്തപ്പഴം കഴിക്കൂ

ഈന്തപ്പഴത്തിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്

ഭൂരിഭാഗം പേരെയും അലട്ടുന്ന ഒന്നാണ് കൊളസ്ട്രോൾ. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നത് സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. അമിത കൊളസ്ട്രോൾ പലപ്പോഴും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാൻ കാരണമാകാറുണ്ട്. കൊളസ്ട്രോളിനെ നിയന്ത്രിച്ച് നിർത്താനുള്ള പ്രതിവിധിയാണ് ഈന്തപ്പഴം. ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഈന്തപ്പഴം കൊളസ്ട്രോൾ ഉള്ളവർ കഴിക്കുന്നത് നല്ലതാണ്.

കൊളസ്ട്രോളിനെ നിയന്ത്രണ വിധേയമാക്കാൻ ദിവസവും 5 മുതൽ 6 വരെ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഈന്തപ്പഴത്തിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കും. കൂടാതെ, ശരീരത്തിന് ആവശ്യമുളള പോഷകങ്ങളായ ധാതുക്കൾ, പഞ്ചസാര, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

Also Read: ദുബായിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നു: ആറു മാസത്തിനിടെ എമിറേറ്റിലെത്തിയത് 71.2 ലക്ഷം വിനോദസഞ്ചാരികൾ

രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഈന്തപ്പഴത്തിന് സാധിക്കും. അതിനാൽ, പക്ഷാഘാതം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയിൽ നിന്ന് രക്ഷ നേടാൻ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button