Latest NewsNewsBusiness

ഇനി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, പുതിയ മാറ്റങ്ങളുമായി കാനറ ബാങ്ക്

7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്

തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് കാനറ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചത്. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിലായി.

7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 46 ദിവസം മുതൽ 90 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.00 ശതമാനമാണ്. 91 ദിവസം മുതൽ 179 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 4.05 ശതമാനം പലിശയും 180 ദിവസം മുതൽ 260 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 4.65 ശതമാനവുമാണ് പലിശ. 270 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ 4.55 ശതമാനത്തിൽ നിന്ന് 4.65 ശതമാനമായി ഉയർത്തിയിട്ടുണ്ട്.

Also Read: ‘ഇതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു’: ഹിന്ദി സിനിമാ ബഹിഷ്കരണത്തിനെതിരെ അക്ഷയ് കുമാർ

ഒരു വർഷത്തിനുള്ളിൽ കാലാവധി അവസാനിക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 5.30 ശതമാനവും 1 വർഷം മുതൽ 2 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.55 ശതമാനവുമാണ് പലിശ നിരക്ക്. 2 വർഷം മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.60 ശതമാനം പലിശ നൽകും. 3 വർഷം മുതൽ 5 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ്. അതേസമയം, 5 വർഷത്തിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ് പലിശ.

shortlink

Related Articles

Post Your Comments

Related Articles


Back to top button