KeralaLatest News

കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

കൊല്ലം: കുണ്ടറ പെരിനാട് ഇടവട്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. ഡിവൈഎഫ്‌ഐ പൂജപ്പുര യൂണിറ്റ് സെക്രട്ടറി അഭിലാഷിനാണ് കുത്തേറ്റത്. അഭിലാഷിന്റെ വയറിനാണ് കുത്തേറ്റത്.
കൂടെയുണ്ടായിരുന്ന മറ്റൊരു പ്രവര്‍ത്തകനായ യദുകൃഷ്ണയ്ക്കും മര്‍ദ്ദനമേറ്റതായി ആരോപണം.

സംഭവത്തിന് പിന്നില്‍ യുവമോര്‍ച്ചയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ആദര്‍ശിന്റെ നേതൃത്വത്തില്‍ എട്ടോളം പേര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.

വയറിന് ഗുരുതരമായി പരുക്കേറ്റ അഭിലാഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ നേതൃത്വത്തില്‍ നിരവധി പേര്‍ ബിജെപി വിട്ട് സിപിഐഎമ്മില്‍ എത്തിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button