Latest NewsNewsIndia

വന്‍ കഞ്ചാവ് വേട്ട: കടയില്‍ നിന്നും പിടിച്ചെടുത്തത് 92.550 കിലോ കഞ്ചാവ്

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് കടയില്‍ പരിശോധന നടത്തിയത്

ബജാലി: കടയില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് കണ്ടെത്തി. അസമിലാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് ബജാലി, നല്‍ബാരി ജില്ലാ പോലീസ് സേനകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 92.550 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് കൈവശം വെച്ചതിന് കൊയിലാഷ് ദാസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് കടയില്‍ പരിശോധന നടത്തിയത്. ബജാലിയിലെ മഹ്താലി ഗാവിലാണ് പരിശോധന നടന്നത്. കൊയ്ലാഷ് ദാസിന്റെ കടയില്‍ പോലീസ് സംഘം പരിശോധന നടത്തിയതോടെ വന്‍ തോതില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കഞ്ചാവ് എത്തിക്കുന്ന വ്യക്തികളിലേയ്ക്കും വില്‍ക്കുന്നവരിലേയ്ക്കും അന്വേഷണം നടത്തുമെന്നും പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button