Latest NewsNewsInternational

ബംഗ്ളാദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം, വിഗ്രഹങ്ങൾ തകർത്തു: മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ

ചന്ദ്‌പായ്: ബംഗ്ളാദേശിലെ കൈൻമാരി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തല്ലിത്തകർത്ത് അക്രമി സംഘം. മൂന്ന് മദ്രസ വിദ്യാർത്ഥികളെ ബംഗ്ലാദേശിലെ മോംഗ്ല പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തോട് ചേർന്നുള്ള മൈതാനത്ത് ഫുട്ബോൾ കളിക്കരുതെന്ന് മദ്രസയിലെ ഏതാനും കുട്ടികളോട് ക്ഷേത്ര ഭരണസമിതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്.

ചന്ദ്‌പായ് ജില്ലയിലെ കൈൻമാരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കൈൻമാരി ക്ഷേത്ര ഭാരവാഹികളുമായി ഫുട്‍ബോൾ കളിക്കാനെത്തിയവർ തർക്കത്തിലേർപ്പെട്ടു. ക്ഷേത്രാങ്കണത്തിൽ ആൺകുട്ടികൾ കളിക്കുന്നത് ക്ഷേത്ര കമ്മിറ്റി വിലക്കിയിരുന്നു. വാക്കേറ്റത്തെത്തുടർന്ന് ക്ഷേത്രഭാരവാഹികളെ ഭീഷണിപ്പെടുത്തിയ ശേഷം ആൺകുട്ടികൾ സ്ഥലംവിട്ടുവെങ്കിലും രാത്രിയോടെ പ്രതികാര നടപടികൾ സ്വീകരിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി അജ്ഞാതരായ അക്രമികൾ എത്തി ക്ഷേത്രത്തിലെ കാളിയുടെയും ഭഗവാൻ ഗണേഷിന്റെയും വിഗ്രഹങ്ങൾ തകർത്തു. പ്രദേശത്ത് ഇത്തരമൊരു സംഭവം ആദ്യമാണ്. സംഘർഷത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്ക് നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. സമീപകാലത്ത്, ഇത്തരം ആക്രമണങ്ങൾ മുമ്പത്തേക്കാൾ കൂടുതൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ജൂലൈ 16 ന്, നറൈലിലെ ലോഹഗരയിലെ സഹപാര പ്രദേശത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു മുസ്ലീം ജനക്കൂട്ടം ഒരു ക്ഷേത്രവും പലചരക്ക് കടയും ഹിന്ദുക്കളുടെ നിരവധി വീടുകളും ആക്രമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button