KeralaLatest NewsIndia

തിരുവനന്തപുരത്ത് വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ: വീട്ടിൽ മോഷണം, ഇതര സംസ്ഥാന തൊഴിലാളിയെ കാണാനില്ല

തിരുവനന്തപുരം: കേശദാസപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി . മനോരമ (60)യെ ആണ് സമീപത്തെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനോരമയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

പോലീസും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാനില്ല. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മനോരമയുടെ വീട്ടിൽ നിന്ന് 60,000 രൂപയും കാണാതെ പോയിട്ടുണ്ട്. കാണാതായ ആദം അലിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button