CricketLatest NewsNewsSports

കോണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്: ഫൈനലിൽ ഇന്ത്യ വീണു, ഓസീസിന് സ്വർണം

ബർമിം​ഗ്ഹാം: കോണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോൽവി. ഓസ്‌ട്രേലിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തി സ്വർണം നേടിയത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഒമ്പത് റൺസിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. വനിതാ ക്രിക്കറ്റിൽ വമ്പൻ കുതിപ്പ് നടത്തുന്ന ഓസീസിന് മുന്നിൽ അവസാനം വരെ പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയത്.

ഓസ്ട്രേലിയയുടെ 161 റൺസ് വിജയലക്ഷ്യത്തിനെതിരെ ബാറ്റ് വീശിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ ഓപ്പണർമാർ നഷ്ടമായി. സ്മൃതി മന്ഥാന ആറ് റൺസ് മാത്രമെടുത്ത് ബ്രൗണിന് മുന്നിൽ കീഴടങ്ങി. ഷെഫാലി 7 പന്തിൽ 11 റൺസെടുത്ത് കൂടാരം കയറി. തുടർന്ന് ക്രീസിലെത്തിയ ജെർമിയ റോഡ്രി​ഗസും (33) ഹർമർപ്രീത് കൗറും (65) ചേർന്ന സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.

എന്നാൽ, നിർണായക സമയത്ത് ഇരുവരും പുറത്തായതോടെ വിജയത്തിലേക്ക് ഇന്ത്യയ്ക്ക് നീങ്ങാനായില്ല. 152 റൺസിന് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. ഓസീസിന് വേണ്ടി ​ഗാർ‍ഡ്നെർ മൂന്ന് വിക്കറ്റ് എടുത്തപ്പോൾ മേ​​ഗൻ ഷൂട്ട് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.

Read Also:- വാഴപ്പഴ ജ്യൂസിൽ കാബേജ് ഇട്ട് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

നേരത്തെ, എഡ്ജ്ബാസ്റ്റണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ബേത് മൂണിയുടെ (41 പന്തില്‍ 61) അര്‍ധ സെഞ്ചുറിയാണ് ഭേദപ്പെട്ട ഇന്നിംഗ്‌സ് സമ്മാനിച്ചത്. മെഗ് ലാന്നിംഗ് (26 പന്തില്‍ 36) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി രേണുക സിംഗ്, സ്‌നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. സ്കോർ:- ഓസ്ട്രേലിയ 161/8, ഇന്ത്യ 152/10.

shortlink

Related Articles

Post Your Comments

Related Articles


Back to top button