Latest NewsNewsInternationalBusiness

ശ്രീലങ്കയിലെ ഇന്ധന ക്ഷാമത്തിന് പരിഹാരം കാണാനൊരുങ്ങി എൽഐഒസി, കൂടുതൽ വിവരങ്ങൾ അറിയാം

ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നത്

ഇന്ധന ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയിൽ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി ലങ്ക ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (എൽഐഒസി) റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഇന്ധന സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കാനാണ് എൽഐഒസി പദ്ധതിയിടുന്നത്.

നിലവിൽ, ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഇന്ധന ക്ഷാമത്തിന് പുറമേ, ഭക്ഷ്യ ക്ഷാമവും ശ്രീലങ്കൻ ജനത നേരിടുന്നുണ്ട്. സിലോൺ പെട്രോളിയം കോർപ്പറേഷൻ, എൽഐഒസി എന്നിവ മാത്രമാണ് ശ്രീലങ്കയിൽ പ്രാദേശികമായി റീട്ടെയിൽ ഇന്ധന വിൽപ്പന നടത്തുന്നത്. ശ്രീലങ്കയുടെ എണ്ണ സ്ഥാപനമാണ് സിലോൺ പെട്രോളിയം.

Also Read: സഹപ്രവർത്തകനെ അധിക്ഷേപിച്ച് ശബ്ദ സന്ദേശം: യുവാവിന് നഷ്ടപരിഹാരം വിധിച്ച് കോടതി

ഇന്ധന ക്ഷാമം ഘട്ടം ഘട്ടമായി പരിഹരിക്കാൻ 50 ഇന്ധന സ്റ്റേഷനുകൾ ആയിരിക്കും തുറന്നു പ്രവർത്തിക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങൾ ഉടൻ നൽകും. ശ്രീലങ്കയിൽ പെട്രോളിനും ഡീസലിനും 16 ശതമാനം മാത്രമാണ് എൽഐഒസിയുടെ വിപണി വിഹിതം. അതേസമയം, ഫോറെക്സ് പ്രതിസന്ധി കാരണം ഉണ്ടായ ഇന്ധന ക്ഷാമം വ്യവസായിക മേഖലയ്ക്ക് വൻ തിരിച്ചടിയാണ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button