Latest NewsUAENewsInternationalGulf

അമർ സെന്ററുകളിൽ യുഎഇ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരം: ആയിരത്തിലേറെ സ്വദേശികൾക്ക് നിയമനം നൽകി

ദുബായ്: അമർ സെന്ററുകളിൽ യുഎഇ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ജീവനെടുക്കുന്ന ‘വണ്ടി’കൾ ഇനി തല്ലിപ്പൊളിക്കും: മുഹമ്മദ് നിഷാമിന്റെ ഹമ്മർ പൊളിക്കാൻ നീക്കം, ലക്ഷ്യമിത്

പ്രഫഷനുകളായ 1000 ലേറെ സ്വദേശികൾക്ക് വിവിധ അമർ കേന്ദ്രങ്ങളിൽ നിയമനം നൽകി. എമിറേറ്റിലെ വിവിധ സ്ഥലങ്ങളിലുള്ള 73 അമർ സെന്ററുകളിലായാണ് ഇവർക്ക് നിയമനം നൽകിയതെന്ന് ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.

സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരിച്ച് സ്വദേശികൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള ജിഡിആർഎഫ്എയുടെ ശ്രമങ്ങളുടെ ഫലമാണ് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കിയതെന്ന് അധികൃതർ വിശദമാക്കി.

Read Also: നൂപുര്‍ ശര്‍മ്മ വിവാദം: ടൈംസ് നൗ അവതാരക നവിക കുമാറിനെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് പോലീസിനോട് സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button