KeralaLatest NewsNews

ഇടുക്കി ഡാമില്‍ നിന്ന് ഒഴുക്കി വിട്ട കൂടുതല്‍ വെള്ളം ജനവാസ മേഖലയിലേക്ക് എത്തി, കൂടുതല്‍ പേരെ ഒഴിപ്പിക്കുന്നു

അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തുടങ്ങിയത്

ഇടുക്കി: ഇടുക്കി ഡാമില്‍ നിന്ന് ഒഴുക്കി വിട്ട കൂടുതല്‍ വെള്ളം ജനവാസ മേഖലയിലേക്ക് എത്തിത്തുടങ്ങി. തടിയമ്പാട് ചപ്പാത്തില്‍ റോഡിന് സമീപത്തുവരെ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു.

Read Also: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം: പൊതുവിദ്യാലയങ്ങളിലെ യൂണിഫോം ഏകീകരിക്കുമെന്ന് യുഎഇ

ചെറുതോണി പുഴയിലെ വെള്ളം 2.30 സെ.മീ കൂടി. അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തുടങ്ങിയത്. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെ.മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.

ഇടുക്കിയെ കൂടാതെ മുല്ലപ്പെരിയാറില്‍ നിന്നും
കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.15 അടിയാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വെള്ളം തുറന്നുവിട്ടതിനെത്തുടര്‍ന്ന് വള്ളക്കടവിന് സമീപം കടശ്ശിക്കാടു ആറ്റോരത്തെ ഒരു വീട്ടില്‍ വെള്ളം കയറിയെന്നും റിപ്പോര്‍ട്ടുണ്ട്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 5040 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുകുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ഇടുക്കിയിലെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button