Latest NewsIndia

കുറ്റവാളി ബിജെപിക്കാരനായാലും വിടില്ല: ബുൾഡോസർ ബാബയെ അഭിനന്ദിച്ച് നോയിഡ നിവാസികൾ

നോയിഡ: സ്ത്രീയെ അസഭ്യം പറഞ്ഞ ശ്രീകാന്ത് ത്യാഗിക്കെതിരെ പാർട്ടി നോക്കാതെ നടപടിയെടുത്ത യുപി സർക്കാരിന് അഭിനന്ദന പ്രവാഹം. ത്യാഗിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തതു കണ്ടവരാണ് യോഗി ആദിത്യനാഥിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദിവസങ്ങൾക്കു മുമ്പാണ് ബിജെപി കിസാൻ മോർച്ച അംഗമായ ശ്രീകാന്ത് ത്യാഗി, പരസ്യമായി ഒരു സ്ത്രീയെ അസഭ്യം പറഞ്ഞത്. നിയമം ലംഘിച്ച് ചെടികൾ നട്ടുപിടിപ്പിക്കാനുള്ള ത്യാഗിയുടെ ശ്രമത്തെ സ്ത്രീ എതിർത്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സ്ത്രീയെ അധിക്ഷേപിക്കുന്ന ത്യാഗിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻപ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് ഉത്തർപ്രദേശ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

വിവരമറിഞ്ഞ ശ്രീകാന്ത് ത്യാഗി കീഴടങ്ങാതെ മുങ്ങുകയാണ് ചെയ്തത്. എന്നാൽ, ഗുണ്ടാ നിയമപ്രകാരം ത്യാഗിക്കെതിരെ കേസെടുത്ത പോലീസ്, വീടിനു മുന്നോട്ടായി പണിതുയർത്തിയിരുന്ന അനധികൃത നിർമ്മിതി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റി. ശ്രീകാന്തിന്റെ സെക്ടർ 93ബിയിലുള്ള ഗ്രാൻഡ് ഒമാക്സ് സൊസൈറ്റിയിലെ വീട്ടിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

Also read: സ്ത്രീയെ അസഭ്യം പറഞ്ഞു: രാഷ്ട്രീയ പ്രവർത്തകന്റെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി

പോലീസ് ഉദ്യോഗസ്ഥരോടൊപ്പമാണ് നോയിഡ തദ്ദേശ ഭരണകൂടം ബുൾഡോസർ സഹിതം ശ്രീകാന്തിന്റെ വീട്ടിലെത്തിയത്. ശ്രീകാന്ത് ത്യാഗിയുടെ അനുയായികൾ പ്രതിഷേധിച്ചെങ്കിലും, ഇവരെയെല്ലാം പിന്നീട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് മാറ്റി. മുഖം നോക്കാതെ നടപടിയെടുക്കുന്ന യോഗി സർക്കാരിന്റെ ഭരണത്തെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പുകഴ്ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button