Jobs & VacanciesLatest NewsNewsCareerEducation & Career

സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് അവസരം, നിയമനം കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന: വിശദവിവരങ്ങൾ

തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് നിയമനം. ഇതിലേക്കായി രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌.സി പുരുഷ നഴ്‌സുമാരുടെ അപേക്ഷകൾ ക്ഷണിച്ചു.

സൗദി പ്രോമെട്രിക്ക് ഉള്ളവർക്ക് മുൻഗണന. പ്രതിമാസ ശമ്പളം 90,000 രൂപ. വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം 25നകം അപേക്ഷിക്കണം. ഓൺലൈനായി http://[email protected]ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, ഫോൺ: 0471 2329440/41/42/43.

shortlink

Related Articles

Post Your Comments

Related Articles


Back to top button