Latest NewsKeralaNews

ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല: ഓ‍ർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

 

 

തിരുവനന്തപുരം: സംസ്ഥാന സ‍ർക്കാർ നടപ്പാക്കുന്ന ഓ‍ർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ലെന്നും ഏറ്റവും അടിയന്തരമായ ഘട്ടത്തിൽ മാത്രം ഇറക്കേണ്ടതാണ് ഓർഡിനൻസുകളെന്നും അ‌ദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ഇന്നു കേരളത്തിൽ ഓർഡിനൻസ് രാജാണ് നടക്കുന്നത്. ഭരണഘടനയിലെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

‘2021-ൽ മാത്രം 142 ഓർസിനൻസുകളാണ് ഇറക്കിയത്. ഈ വർഷം ഇതു വരെ പതിനാല് ഓർഡിനൻസുകൾ ഇറക്കിക്കഴിഞ്ഞു. ഇപ്പോൾ പതിനൊന്ന് ഓർഡിനൻസുകൾ ഇറക്കാനിരിക്കുകയാണ് സർക്കാർ. വളരെ ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിന് തെളിവാണ് പോലീസിന് അമിതാധികാരം നൽകുന്ന ഓർഡിനൻസ്.

ഇതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നപ്പോൾ 24 മണിക്കൂറിനുള്ളിൽ മറ്റൊരു ഓർഡിനൻസിലൂടെ അത് പിൻവലിച്ചത് ആരും മറന്നിട്ടില്ല’- അ‌ദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button