Latest NewsNewsBusiness

റിലയൻസ്: വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 29 ന്

44-ാ മത് വാർഷിക യോഗം ജൂൺ 29 ന് ഉച്ചയ്ക്ക് വീഡിയോ കോൺഫറൻസിംഗ് മുഖാന്തരമാണ് ആരംഭിക്കുക

വാർഷിക ജനറൽ ബോഡി യോഗം ചേരാൻ ഒരുങ്ങി റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം 29 നാണ് വാർഷിക ജനറൽ ബോഡി യോഗം ചേരുക. തലമുറ മാറ്റത്തിനുശേഷം നടക്കുന്ന ആദ്യത്തെ യോഗമാണ് ഇത്തവണത്തേത്. കഴിഞ്ഞ ജൂൺ 28 നാണ് റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മുകേഷ് അംബാനി രാജിവെച്ചത്.

44-ാ മത് വാർഷിക യോഗം ജൂൺ 29 ന് ഉച്ചയ്ക്ക് വീഡിയോ കോൺഫറൻസിംഗ് മുഖാന്തരമാണ് ആരംഭിക്കുക. ഈ യോഗത്തിൽ 2022 സാമ്പത്തിക വർഷത്തിലേക്കുള്ള ഡിവിഡന്റുകൾ ഉൾപ്പെടെയുള്ളവ പ്രഖ്യാപിക്കാൻ റിലയൻസ് പദ്ധതിയിടുന്നുണ്ട്. നിലവിൽ, മുകേഷ് അംബാനിയുടെ മകനായ ആകാശ അംബാനിയാണ് കമ്പനിയുടെ ചെയർമാൻ. കൂടാതെ, റിലയൻസ് റീട്ടയിലിന്റെ തലപ്പത്ത് മകൾ ഇഷ അംബാനിയുമാണ് ഉള്ളത്.

നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ മികച്ച അറ്റാദായം കൈവരിക്കാൻ റിലയൻസിന് സാധിച്ചിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 46 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. കൂടാതെ, ആദ്യ പാദത്തിൽ 17,955 കോടി രൂപയുടെ ലാഭം നേടാൻ റിലയൻസ് ഇൻഡസ്ട്രീസിന് കഴിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button