Latest NewsNewsBusiness

എസ്ബിഐ: നിയമനങ്ങളും മറ്റും കൈകാര്യം ചെയ്യാൻ ഉപസ്ഥാപനം ആരംഭിച്ചേക്കും

ആർബിഐയുടെ അനുമതിയോടുകൂടിയാണ് ഉപസ്ഥാപനം ആരംഭിക്കുന്നത്

ചിലവുകൾ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഉപസ്ഥാപനം നിർമ്മിക്കാനാണ് എസ്ബിഐ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതുതായി നിർമ്മിക്കുന്ന ഉപസ്ഥാപനത്തിൽ നിയമനങ്ങളും ജീവനക്കാരുമായി സംബന്ധിച്ച വിഷയങ്ങൾ ആയിരിക്കും പ്രധാനമായും കൈകാര്യം ചെയ്യുക.

ആർബിഐയുടെ അനുമതിയോടുകൂടിയാണ് ഉപസ്ഥാപനം ആരംഭിക്കുന്നത്. കൂടാതെ, രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്ക് എച്ച്ആർ വിഭാഗത്തിന് വേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഗ്രാമീണ, അർദ്ധ നഗര മേഖലകളിലായിരിക്കും എച്ച്ആർ കമ്പനി പ്രവർത്തനം ആരംഭിക്കുക. ചിലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് ഉപസ്ഥാപനം പ്രവർത്തിക്കുക. ഇത്തവണ 61.94 ശതമാനമാണ് എസ്ബിഐയുടെ ചിലവ്.

Also Read: ‘ഖാദി പഴയ ഖാദിയല്ല’: ഓണം ഖാദിമേളയ്ക്ക് തുടക്കം

ഉപസ്ഥാപനത്തിലെ ജീവനക്കാരെ പ്രധാനമായും കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുക. കൂടാതെ, എസ്ബിഐ ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ ഇവർക്ക് ലഭ്യമാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button